നിയമസഭാ സമ്മേളനം ഇന്ന് മുതൽ: അമിത വിലക്കയറ്റം തടയുമോ? കർഷകർക്ക് കടാശ്വാസം കിട്ടുമോ? ഇഎസ്എ ഒഴിവാക്കാൻ തീരുമാനിക്കുമോ?

നിയമസഭാ സമ്മേളനം ഇന്ന് മുതൽ: അമിത വിലക്കയറ്റം തടയുമോ? കർഷകർക്ക് കടാശ്വാസം കിട്ടുമോ? ഇഎസ്എ ഒഴിവാക്കാൻ തീരുമാനിക്കുമോ?
Oct 7, 2024 10:22 AM | By PointViews Editr


തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയെ കുറിച്ച് എന്തേലും തീരുമാനം ഉണ്ടാകുമോ? അമിത വിലക്കയറ്റവും നികുതികളും ഒഴിവാക്കുമോ? ചികിത്സാ രംഗത്ത് ജനത്തിന് ഗുണം കിട്ടുമോ? വയനാടിനെ വഞ്ചിക്കാതിരിക്കുമോ? ഇത്തരം നൂറ് നൂറ് വിഷയങ്ങൾ ഉണ്ടെങ്കിലും ഉത്തരമൊന്നും കിട്ടില്ല എന്ന് ഉറപ്പാക്കി പതിനഞ്ചാം കേരള നിയമ സഭയുടെ പന്ത്രണ്ടാമത്തെ സമ്മേളനം ഇന്ന് തുടങ്ങുകയാണ്. ആകെ 9 ദിവസമാണ് സഭ ചേരാൻ നിശ്ചയിച്ചിട്ടുള്ളത് എന്ന് സ്‌പീക്കർ എ.എൻ. ഷംസീർ അറിയിച്ചുകഴിഞ്ഞു.

പ്രധാനമായും നിയമ നിർമാണത്തിനായാണു സഭ ചേരുന്നത്. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന മണ്ണി ടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തിൽ ജീ വൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർ പ്പിച്ച് സഭ പിരിയും.

സമ്മേളന കാലയളവിൽ ബാക്കി എട്ട് ദിവസ ങ്ങളിൽ ആറു ദിവസങ്ങൾ ഗവണ്മെന്റ് കാര്യ ങ്ങൾക്കും രണ്ട് ദിവസങ്ങൾ അനൗദ്യോഗികാം ഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവക്കും. ഒക്ടോബർ 18 ന് നടപടികൾ പൂർത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടർ തയാറാക്കിയിട്ടുള്ളത്.

2017 ലെ കേരള സംസ്ഥാന ചരക്കു സേവന നി കുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും സമ്മേളനത്തിൽ പരിഗണിച്ച് പാസാക്കേ ണ്ടതുണ്ട്. എന്നാൽ ഇതൊന്നുമാകില്ല നിയമസഭയിൽ ഉണ്ടാകുക എന്ന് പാരമ്പര്യ ചരിത്രം വ്യക്തമാക്കുന്നുണ്ട്. എന്തായിരിക്കും പിന്നെ ചർച്ചയാകുക?

എഡിജിപി എം.അർ. അജിത് കുമാറിനെതിരായ നടപടി ഇന്ന് തന്നെനിയമസഭയിൽ ചർച്ചയായേക്കും. നടപടി കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.

പിആർ വിവാദവും മലപ്പുറം വിവാദവും ഉൾ പ്പെടെ ചർച്ചയാകാൻ സാധ്യതയുണ്ട്. മുഖ്യമ ന്ത്രിക്കെതിരേ സഭയിൽ ഇന്ന് രൂക്ഷ വിമർശ നമുയരാനാണ് സാധ്യതയെന്നും കരുതാം.

ഇന്ന് നിയമസഭയിൽ കാണാമെന്നാണ് പ്രതിപ ക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. അ ജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയ നടപടി പ്രഹസനമാണ്. നടപ ടിയിൽ തൃപ്തിയില്ലെന്നും സതീശൻ പറഞ്ഞു.

അജിത് കുമാറിനെതിരായ നടപടി പോലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ സാധാരണ സ്ഥ ലം മാറ്റം മാത്രമായുള്ള ഉത്തരവാണ് സർക്കാർ ഇറക്കിയത്. ഡിജിപിയുടെ റിപ്പോർട്ടിന്റെ ഭാഗ മായുള്ള നടപടിയെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല.

Assembly session from today: Will hyperinflation be curbed? Will farmers get debt relief? Will you choose to opt out of the ESA?

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories